മഹാരാഷ്‌ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായൺ കോവിഡ് ബാധിച്ചു മരിച്ചു
Thursday, July 16, 2020 11:14 PM IST
മും​​ബൈ: മു​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ നീ​​ല സ​​ത്യ​​നാ​​രാ​​യ​​ൺ(72) കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ച്ചു. മും​​ബൈ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. 1972 ബാ​​ച്ച് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ നീ​​ല സ​​ത്യ​​നാ​​രാ​​യ​​ണ​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ആ​​ദ്യ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ്.

2009ൽ ​​അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യാ​​ണ് ഇ​​വ​​ർ വി​​ര​​മി​​ച്ച​​ത്. 2009-14 കാ​​ല​​ത്ത് സം​​സ്ഥ​​ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റാ​​യി​​രു​​ന്നു. നീ​​ല സ​​ത്യ​​നാ​​രാ​​യ​​ണ​​ന്‍റെ ഭ​​ർ​​ത്താ​​വും മ​​ക​​നും കോ​​വി​​ഡ് ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ലാ​​ണ്.

വ​​നി​​താ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സു​​പ്ര​​ധാ​​ന പ​​ദ​​വി​​ക​​ളി​​ൽ നി​​യ​​മി​​ക്കാ​​ത്ത​​തി​​നെ​​തി​​രേ എ​​ക്കാ​​ല​​വും ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യ ആ​​ളാ​​യി​​രു​​ന്നു നീ​​ല സ​​ത്യ​​നാ​​രാ​​യ​​ണ​​ൻ. നി​​ര​​വ​​ധി പു​​സ്ത​​ക​​ങ്ങ​​ൾ ര​​ചി​​ച്ച ഇ​​വ​​ർ ഗാ​​യി​​ക​​കൂ​​ടി​​യാ​​യി​​രു​​ന്നു.


ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ൽ ജോ​​ലി ചെ​​യ്യ​​വേ ജ​​യി​​ൽ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന നീ​​ല സ​​ത്യ​​നാ​​രാ​​യ​​ണ​​ൻ വ​​നി​​താ ത​​ട​​വു​​കാ​​രു​​ടെ ക​​ലാ​​പ​​ര​​മാ​​യ ക​​ഴി​​വു​​ക​​ൾ പ​​രി​​പോ​​ഷി​​പ്പി​​ക്കാ​​ൻ ഏ​​റെ പ്ര​​യ​​ത്നി​​ച്ചു. മും​​ബൈ​​യി​​ലെ മ​​റാ​​ഠി കു​​ടും​​ബ​​ത്തി​​ലാ​​യി​​രു​​ന്നു നീ​​ല സ​​ത്യ​​നാ​​രാ​​യ​​ണ​​ന്‍റെ ജ​​ന​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.