രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​ർ​ക്ക് "വി​ല'കൂ​ടി; 15 കോ​ടി വ​രെ​യെ​ന്ന് ഗെ​ഹ്‌​ലോ​ട്ട്
രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​ർ​ക്ക്  വി​ല കൂ​ടി;  15 കോ​ടി വ​രെ​യെ​ന്ന് ഗെ​ഹ്‌​ലോ​ട്ട്
Saturday, August 1, 2020 12:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ സ​മ്മേ​ള​നം നീ​ണ്ടു പോ​ക​വേ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന്‍റെ നി​ര​ക്കും കൂ​ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​യ്പൂ​രി​ൽനി​ന്ന് 550 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​യ്സാ​ൽ​മീ​രി​ലേ​ക്ക് ഗെ​ഹ്‌​ലോ​ട്ട് എം​എ​ൽ​എ​മാ​രെ​യും കൊ​ണ്ടുപോ​യ​ത്. ഇ​പ്പോ​ൾ ഇ​ത് 15 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രെ ചാ​ക്കി​ടാ​ൻ നി​ര​വ​ധി ഫോ​ണ്‍കോ​ളു​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങി​ക്കി​ട്ടി​യാ​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് ക​ഴി​ഞ്ഞദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ൽ റി​സോ​ർ​ട്ടി​ൽ ക​ഴി​യു​ന്ന സ​ച്ചി​ൻ പൈ​ല​റ്റും എം​എ​ൽ​എ​മാ​രും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഗെ​ഹ്‌ലോ​ട്ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.