ആന്ധ്രയിൽ മൂന്നാം ദിനവും പതിനായിരത്തിലേറെ രോഗികൾ
ആന്ധ്രയിൽ മൂന്നാം ദിനവും പതിനായിരത്തിലേറെ രോഗികൾ
Saturday, August 1, 2020 2:01 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ദി​​​​ന​​​​വും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് കേ​​​​സു​​​​ക​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ 10,376 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ഉ​​​​യ​​​​ർ​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. ആ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 1,40,933.

ഇ​​​​തോ​​​​ടെ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മ​​​​റി​​​​ക​​​​ട​​​​ന്ന് ആ​​​​ന്ധ്ര മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​യി. ഇ​​​​ന്ന​​​​ലെ 68 പേ​​​​ർ മ​​​​രി​​​​ച്ചു. ആ​​​​കെ മ​​​​ര​​​​ണം 1349.


ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ര​​​ണ്ടാം ദി​​​വ​​​സ​​​വും രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​യ​​​ത് ആ​​​ശ്വാ​​​സ​​​വാ​​​ർ​​​ത്ത​​​യാ​​​യി. ഇ​​​ന്ന​​​ലെ 5881 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ രോ​​​ഗി​​​ക​​​ൾ 2,45,859. ഇ​​​ന്ന​​​ലെ 97 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 3935.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.