ഇന്നലെ മഹാരാഷ്‌ട്രയിൽ 11,514 രോഗികൾ, ആന്ധ്രയിൽ 10,328
ഇന്നലെ മഹാരാഷ്‌ട്രയിൽ  11,514 രോഗികൾ, ആന്ധ്രയിൽ 10,328
Friday, August 7, 2020 1:07 AM IST
മും​​​​​ബൈ/​​​​​അ​​​​​മ​​​​​രാ​​​​​വ​​​​​തി: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ11,514 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​റ്റ​​​​ദി​​​​ന​​​​ത്തി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 4,79,779. ഇ​​ന്ന​​ലെ 316 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 16,792. സം​​സ്ഥാ​​ന​​ത്ത് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത് 1,46,305 പേ​​രാ​​ണ്.

ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ ഇ​​​​ന്ന​​​​ലെ 10,328 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്ത് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം പ​​​​തി​​​​നാ​​​​യി​​​​രം ക​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന ഊ​​​​ർ​​​​ജ മ​​​​ന്ത്രി ബി. ​​​​ശ്രീ​​​​നി​​​​വാ​​​​സ റെ​​​​ഡ്ഡി​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​പ്പോ​​​​ളോ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഈ​​​​സ്റ്റ് ഗോ​​​​ദാ​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ​​​​യും കൂ​​​​ടു​​​​ത​​​​ൽ രോ​​​​ഗി​​​​ക​​​​ൾ. ക​​​​ർ​​​​ണൂ​​​​ൽ, അ​​​​ന​​​​ന്ത​​​​പു​​​​ര​​​​മു ജി​​​​ല്ല​​​​ക​​​​ൾ ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്.


ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഇ​​​ന്ന​​​ലെ 6,805 പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​റ്റ​​ദി​​ന​​ത്തി​​ലെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ഇ​​​ന്ന​​​ലെ 93 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 2897. ആ​​​കെ രോ​​​ഗി​​​ക​​​ൾ 1.58 ല​​​ക്ഷം.

തമിഴ്നാട്ടിൽ 110 മരണം

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഇ​​ന്ന​​ലെ 110 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 4571. ഇ​​ന്ന​​ലെ 5684 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 2,79,144. ത​​മി​​ഴ്നാ​​ട്ടി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​മാ​​ണു പ്ര​​തി​​ദി​​ന മ​​ര​​ണം നൂ​​റു ക​​ട​​ക്കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റി​​ലെ ആ​​റു ദി​​വ​​സ​​ത്തി​​നി​​ടെ 537 പേ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ 67,153 പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി​​യ​​തോ​​ടെ ത​​മി​​ഴ്നാ​​ട്ടി​​ലെ ആ​​കെ പ​​രി​​ശോ​​ധ​​ന​​ക​​ൾ 30 ല​​ക്ഷം പി​​ന്നി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.