ഇന്ത്യയിൽ 20 ലക്ഷം കോവിഡ് രോഗികൾ
Friday, August 7, 2020 1:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​ന്ന​​ലെ 20 ല​​​ക്ഷം പി​​​ന്നി​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ബ്ര​​​സീ​​​ലും ക​​​ഴി​​​ഞ്ഞാ​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ലോ​​​ക​​​ത്ത് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ന്ത്യ. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണം 40,000 പി​​​ന്നി​​​ട്ടു. ജൂ​​​ലൈ 17ന് ​​​ആ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​ത്തു ല​​​ക്ഷം പി​​​ന്നി​​​ട്ട​​​ത്. 20 ദി​​​വ​​​സം ക​​ഴി​​ഞ്ഞ​​പ്പോ​​​ൾ രോ​​​ഗി​​​ക​​​ൾ 20 ല​​​ക്ഷ​​​മാ​​​യി.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യാ​​​ണു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്. ത​​​മി​​​ഴ്നാ​​​ട് ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തും ക​​​ർ​​​ണാ​​​ട​​​ക നാ​​​ലാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും ആ​​​ന്ധ്ര​​​യി​​​ലും പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ന്നു. രോ​​​ഗ​​​മു​​​ക്തി നി​​​ര​​​ക്ക് 67 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യ​​​ത് ആ​​​ശ്വാ​​​സ​​​മാ​​​ണ്.


ജ​​​നു​​​വ​​​രി 30നു ​​​കേ​​​ര​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് കേ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​ദ്യ കോ​​​വി​​​ഡ് മ​​​ര​​​ണം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ക്കം മു​​​ത​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും മ​​​ര​​​ണ​​​ത്തി​​​ലും മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യാ​​​ണ്.

ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ അ​​​തി​​​തീ​​​വ്ര രോ​​​ഗ​​​വ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ഇന്ത്യ - 20,21,407 (41,627)

മഹാരാഷ്‌ട്ര- 4,79,779 (16,792)
തമിഴ്നാട്- 2,79,144 (4,571)
ആന്ധ്രപ്രദേശ്- 1,96,789 (1,753)
കർണാടക- 1,58,254(2,897)
ഡൽഹി- 1,41,531 (4,059)
ഉത്തർപ്രദേശ്- 1,08,974 (1,918)
പ. ബംഗാൾ- 86,754 (1,902)
തെലുങ്കാന- 73,050 (589)
കേരളം -30, 449 (97)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.