തമിഴ്നാട്ടിൽ മരണം അയ്യായിരത്തിലേക്ക്
Monday, August 10, 2020 12:49 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് മരണം അയ്യായിരത്തിലേക്ക് അടക്കുന്നു. ഇന്നലെ 119 പേർ മരിച്ചതോടെ ആകെ മരണം 4927. ഇന്നലെ 5994 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,96,901 ആയി. ഇന്നലെ മരിച്ചവരിൽ 11 വയസുള്ള ആൺകുട്ടിയും ഇരുപത്തിമൂന്നുകാരനും ഉൾപ്പെടുന്നു. ഏഴാം ദിവസമാണു തമിഴ്നാട്ടിൽ മരണസംഖ്യ നൂറു കടക്കുന്നത്. ചെന്നൈയിൽ മരണം 2302 ആണ്. ഇന്നലെ 989 പേർക്കാണു ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്.