നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഭീകരനെ വധിച്ചു
Monday, August 10, 2020 12:49 AM IST
പൂഞ്ച്: നിയന്ത്രണരേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞകയറ്റശ്രമം വിഫലമാക്കിയ സൈന്യം ഒരു ഭീകരനെ വധിച്ചു. രണ്ടു ഭീകരർക്കു ഗുരുതരമായി പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിൽ വെള്ളിയാഴ്ചയായിരുന്നു നുഴഞ്ഞുകയറ്റശ്രമമുണ്ടായത്.
ഏറ്റുമുട്ടൽസ്ഥലത്തുനിന്നു ഭീകരന്റെ മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയതായി പിന്നീട് നടത്തിയ തെരച്ചിലിൽ വ്യക്തമായെന്നു കാഷ്മീർ പ്രതിരോധ വക്താവ് ലഫ്. ജനറൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഒരു എകെ 47 റൈഫിൾ അടക്കം നിരവധി ആയുധങ്ങൾ സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തു.