സാത്താൻകുളം ഇരട്ട കസ്റ്റഡിമരണക്കേസ്: അറസ്റ്റിലായ എസ്ഐ കോവിഡ് ബാധിച്ചു മരിച്ചു
Tuesday, August 11, 2020 12:47 AM IST
മധുര: തമിഴ്നാട്ടിലെ സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച കേസിൽ അറസ്റ്റിലായ സ്പെഷൽ സബ് ഇൻസ്പെക്ടർ കോവിജ് ബാധിച്ചു മരിച്ചു. എസ്ഐ പോൾ ദുരൈ(56) ആണ് മധുര രാജാജി ആശുപത്രിയിൽ മരിച്ചത്.
പോൾദുരൈ ഉൾപ്പെടെ പത്തു പോലീസുകാരാണു കേസിൽ അറസ്റ്റിലായത്. ജൂണിലാണു പി. ജയരാജും മകൻ ബെന്നിക്സും പോലീസ് കസ്റ്റഡിയിൽ അതിക്രൂര മർദനമേറ്റു മരിച്ചത്. സെൻട്രൽ ജയിലിലായിരുന്ന പോൾദുരൈയെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിബിഐ ആണ് ഇരട്ട കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്.