കാഷ്മീരിൽ 4 ജി ഇന്റർനെറ്റ് സേവനം പുനരാരംഭിക്കും
Wednesday, August 12, 2020 12:26 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനൊപ്പം നിർത്തലാക്കിയ 4 ജി ഇന്റർനെറ്റ് സേവനം പുനരാരംഭിക്കാൻ തയാറാണെന്നു കേന്ദ്രസർക്കാർ. ഓഗസ്റ്റ് 15 നു ശേഷം ജമ്മുവിലെയും കാഷ്മീരിലെയും ഓരോ ജില്ലകളിൽ 4ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികൾക്കായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.