കോടതിയലക്ഷ്യ നിയമം: ഹർജി പിൻവലിച്ചു
Friday, August 14, 2020 12:13 AM IST
ന്യൂഡൽഹി: കോടതിയലക്ഷ്യ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. റാം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എന്നിവർ നൽകിയ ഹർജി പിൻവലിച്ചു. ഹർജിക്കാരുടെ അഭിഭാഷകൻ രാജീവ് ധവാനാണ് ഇക്കാര്യം ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്. കോടതിക്കു മുന്നിൽ നിരവധി ഹർജികൾ നിലനിൽക്കുന്നതു കണക്കിലെടുത്താണു ഹർജി പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.