പ്രണാബിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
Saturday, August 15, 2020 12:15 AM IST
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നു സൈനിക ആശുപത്രി അറിയിച്ചു. വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന പ്രണാബിന്റെ നില ഗുരുതരമെങ്കിലും സുസ്ഥിരമാണ്. എന്നാൽ, വെളിച്ചത്തോടുള്ള പ്രണാബിന്റെ കണ്ണുകളുടെ പ്രതികരണത്തിൽ നേരിയ മെച്ചമുണ്ടെന്നു മകൾ ശർമിഷ്ഠ മുഖർജി പറഞ്ഞു.
ഇതേസമയം, തിരിച്ചു നൽകാനാകാത്ത അത്രയും ഇന്ത്യയിലെ ജനങ്ങളിൽ നിന്നു തനിക്കു കിട്ടിയിട്ടുണ്ടെന്ന് തന്റെ പിതാവ് എപ്പോഴും പറയുമായിരുന്നുവെന്നു വികാരാധീനനായി മകനും എംപിയുമായ അഭിജിത് മുഖർജി പറഞ്ഞു. ആശുപത്രിയിലാകുന്നതിന്റെ തൊട്ടുമുന്പ് നാട്ടിൽ നിന്നു ചക്ക കൊണ്ടുവരണമെന്നാണ് അച്ഛൻ അവസാനമായി ആവശ്യപ്പെട്ടതെന്ന്അഭിജിത് പറഞ്ഞു.