25 എംപിമാർക്കു രോഗം
Tuesday, September 15, 2020 12:39 AM IST
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം കോവിഡ് സ്ഥിരീകരിച്ചത് 25 എംപിമാർക്ക്. ലോക്സഭയിൽ 17ഉം രാജ്യസഭയിൽ എട്ടും. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നിർബന്ധിത പരിശോധനയിലാണ് എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരിൽ 12 പേർ ബിജെപി എംപിമാരാണ്. പാർലമെന്റിൽ ജീവനക്കാർക്ക് ഉൾപ്പെടെ നടത്തിയ കോവിഡ് പരിശോധനയിൽ 56 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നാണ് വിവരം. പാർലമെന്റിൽ ഐസിഎംആർ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം കണ്ടെത്തിയ ആർഎൽപി എംപി ജയ്പൂരിലെ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവാണെന്നു കണ്ടെത്തി.