രണ്ടു കോടി നഷ്ടപരിഹാരം വേണമെന്നു കങ്കണ
Tuesday, September 15, 2020 11:48 PM IST
മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപേറഷൻ നടപടിക്കെതിരെ നടി കങ്കണ റണാവത് ഹൈക്കോടതിയെ സമീപിച്ചു. രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യം.
മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള കങ്കണയുടെ വസതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയത് കോർപേറഷൻ അധികാരികളെ അറിയിച്ചില്ലെന്നാരോപിച്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വസതിയുടെ ഒരു ഭാഗം അധികൃകർ പൊളിച്ചുമാറ്റുകയായിരുന്നു. പൊളിച്ചുമാറ്റൽ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്നുതന്നെ സ്റ്റേ ചെയ്തിരുന്നുവെങ്കിലും പൊളിക്കൽ പൂർണമായിരുന്നു.