വ്യാജ ഭൂപടവുമായി പാക് പ്രതിനിധികൾ; എസ്സിഒ യോഗം ഇന്ത്യ ബഹിഷ്കരിച്ചു
Tuesday, September 15, 2020 11:48 PM IST
ന്യൂഡൽഹി: പാക് പ്രതിനിധി വ്യാജ ഭൂപടം ഉപയോഗിച്ചതിനെത്തുടർന്ന് ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷനി(എസ്സിഒ)ലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഇന്ത്യ ബഹിഷ്കരിച്ചു.
ഇന്ത്യൻ പ്രദേശങ്ങൾ പാക്കിസ്ഥാന്റേതെന്നു ചിത്രീകരിച്ച വ്യാജ ഭൂപടമായിരുന്നു പാക് പ്രതിനിധി ഉപയോഗിച്ചത്. വർച്വൽ യോഗത്തിൽ റഷ്യയായിരുന്നു അധ്യക്ഷത വഹിച്ചത്. പാക്കിസ്ഥാന്റെ നടപടി എസ്സിഒ പ്രമാണങ്ങളുടെ ലംഘനമാണെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ കുറ്റപ്പെടുത്തി.