മയക്കുമരുന്ന്: മുൻമന്ത്രിയുടെ മകന്റെ ബംഗ്ലാവിൽ സിസിബി റെയ്ഡ്
Tuesday, September 15, 2020 11:48 PM IST
ബംഗളൂരു: മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ ബംഗ്ലാവിൽ റെയ്ഡ് നടത്തി. കന്നഡ സിനിമാ മേഖല ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ആദിത്യ പ്രതിയാണ്.
15 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സിസിബി നടി രാഗിണി ദ്വിവേദി ഉൾപ്പെടെ ഒന്പതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദിത്യയുടെ ഹെബ്ബാളിലുള്ള ഹൗസ് ഓഫ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന ബംഗ്ലാവിലാണ് റെയ്ഡ് നടത്തിയത്. ഇവിടെയാണ് മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ചിരുന്നത്. ഇതിനിടെ, കർണാടക റവന്യുമന്ത്രി ആർ. അശോക് മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിക്കൊപ്പമുള്ള ചിത്രം കോൺഗ്രസ് പുറത്തുവിട്ടു.