ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി 30ന്
Wednesday, September 16, 2020 11:58 PM IST
ലക്നോ: ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ സെപ്റ്റംബർ 30നു ലക്നോവിലെ പ്രത്യേക കോടതി വിധി പ്രഖ്യാപിക്കും. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, കല്യാൺ സിംഗ്, മുരളിമനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവർ കേസിൽ പ്രതികളാണ്.
വിധി പ്രഖ്യാപനദിവസം 32 പ്രതികളോടും കോടതിയിൽ ഹാജരാകാൻ ജഡ്ജി എസ്.കെ. യാദവ് നിർദേശിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. 1992 ഡിസംബർ ആറിനാണു കർസേവകർ ബാബറി മസ്ജിദ് തകർത്തത്.