കോവിഡ് വാക്സിൻ അടുത്ത വർഷം: മന്ത്രി
Friday, September 18, 2020 12:46 AM IST
ന്യൂഡൽഹി: കോവിഡിനെതിരായ വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. എന്നാൽ, അത് ജനങ്ങളുടെ കൈവശമെത്താൻ കൂടുതൽ സമയം വേണ്ടിവരും. മറ്റുള്ള രാജ്യങ്ങളെപോലെ ഇക്കാര്യത്തിൽ ഇന്ത്യയും തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.