ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം
Saturday, September 19, 2020 12:31 AM IST
ന്യൂഡൽഹി: ജനപ്രതിനിധികൾ പ്രതികളായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നു സുപ്രീം കോടതി. ഇതിനുള്ള കർമപദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർക്കു സുപ്രീം കോടതി നിർദേശം നൽകി.
ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. കേരളത്തിലെ എംപിമാരും എംഎൽഎമാരും പ്രതികളായ 333 കേസുകളാണു നിലവിലുള്ളത്. ഇതിൽ 310 കേസുകൾ സിറ്റിംഗ് എംപിമാരും എംഎൽഎമാരുമാരും പ്രതികളായവയാണ്.