കോവിഡ്: മരിച്ച പോലീസുകാരുടെ എണ്ണം അറിയില്ല
കോവിഡ്: മരിച്ച പോലീസുകാരുടെ എണ്ണം അറിയില്ല
Monday, September 21, 2020 12:22 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം അ​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ കേ​ന്ദ്ര സാ​യു​ധ​സേ​നാം​ഗ​ങ്ങ​ളി​ൽ 105 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​മ​ട​യു​ക​യും 32,238 പേ​ർ രോ​ഗ​ബാ​ധി​ത​രാ​വു​ക​യും ചെ​യ്ത​താ​യി മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. മ​ര​ണ​മ​ട​ഞ്ഞ കേ​ന്ദ്ര സാ​യു​ധ​സേ​നാം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് 15 ല​ക്ഷം രൂ​പ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെ ന്നും ​ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.