കേന്ദ്ര സായുധ സേനയിൽ ഒരു ലക്ഷത്തിലധികം ഒഴിവുകൾ
കേന്ദ്ര സായുധ സേനയിൽ  ഒരു ലക്ഷത്തിലധികം ഒഴിവുകൾ
Tuesday, September 22, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​യു​ധ സേ​ന​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ബി​എ​സ്എ​ഫ്, സി​ആ​ർ​പി​എ​ഫ് എ​ന്നി അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ളു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു.
ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബി​എ​സ്എ​ഫി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്- 28,926. സി​ആ​ർ​പി​എ​ഫി​ൽ 26,506 ഒ​ഴി​വു​ക​ളും സി​ഐ​എ​സ്എ​ഫി​ൽ 23906 ഒ​ഴി​വു​ക​ളും എ​സ്എ​സ്ബി​യി​ൽ 18,643, ഐ​ടി​ബി​പി​യി​ൽ 5784, അ​സം റൈ​ഫി​ൾ​സി​ൽ 7328 ഒ​ഴി​വു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.


കോ​ണ്‍സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ഒ​ഴി​വു​ക​ൾ.
ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ നേ​രി​ട്ടു​ള്ള നി​യ​മ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കും. നി​ല​വി​ൽ സ്റ്റാ​ഫ് സെ​ലക്‌ഷ​ൻ ക​മ്മീ​ഷ​ൻ മു​ഖേ​നെ 60,210 കോ​ണ്‍സ്റ്റ​ബി​ൾ, 2534 സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ഇ​തു കൂ​ടാ​തെ യു​പി​എ​സ്‌​സി വ​ഴി​യാ​യി 330 അ​സി​സ്റ്റ​ൻ​ഡ് കമൻഡാന്‍റ്്ക​ളു​ടെ ഒ​ഴി​വു നി​ക​ത്താ​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.