അജോയ്കുമാർ കോൺഗ്രസിൽ തിരിച്ചെത്തി
Monday, September 28, 2020 12:43 AM IST
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ പിസിസി അധ്യക്ഷൻ അജോയ്കുമാർ കോൺഗ്രസിൽ തിരിച്ചെത്തി. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി അജോയ്കുമാറിന്റെ മടങ്ങിവരവിന് അനുമതി നല്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പാണ് അജോയ്കുമാർ പാർട്ടിവിട്ടത്. തുടർന്ന് അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു.