കുറ്റവാളിയുടെ വീട് ഇടിച്ചു നിരത്തി
Monday, September 28, 2020 12:43 AM IST
ലക്നോ: യുപിയിൽ കൊടും കുറ്റവാളി ഖാൻ മുബാറക്കിന്റെ ഒരു കോടി രൂപ വിലമതിക്കുന്ന ഇരുനില വീട് അധികൃതർ ഇടിച്ചുനിരത്തി. അംബേദ്കർ നഗർ ജില്ലയിൽ ഇന്നലെയാണു സംഭവം.
സെപ്റ്റംബർ 22ന് ഖാൻ മുബാറക്കിന്റെ ഉടമസ്ഥതയിലുള്ള 1.40 കോടി രൂപ വില മതിക്കുന്ന 20 കടകളും ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തിയിരുന്നു. വിവിധ ജില്ലകളിലായി 25 കേസുകളാണു ഖാൻ മുബാറക്കിനെതിരെയുള്ളത്.