ഉപതെരഞ്ഞെടുപ്പിൽ ജെഡി-എസുമായി സഖ്യമില്ലെന്നു കോൺഗ്രസ്
Thursday, October 1, 2020 12:40 AM IST
ബംഗളൂരു: കർണാടകയിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജെഡി-എസുമായി സഖ്യമുണ്ടാക്കില്ലെന്നു കോൺഗ്രസ്. കോൺഗ്രസ് ദേശീയ പാർട്ടിയാണെന്നും തങ്ങൾക്കും സ്വന്തം നിലയിൽ മത്സരിക്കാനുള്ള ശക്തിയുണ്ടെന്നും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഒറ്റയ്ക്കു മത്സരിക്കുന്ന കാര്യം പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും സ്ഥിരീകരിച്ചു. സിറ, രാജരാജേശ്വരി നഗർ എന്നീ മണ്ഡലങ്ങളിലേക്കാണു നവംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.