ഫഡ്നാവിസിനു ബിഹാറിന്റെ ചുമതല
Thursday, October 1, 2020 12:40 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന്റെ ചുമതല മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിന്. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 243 അംഗ സഭയിലേക്ക് മൂന്നു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുക.
ബിഎസ്പിയുമായി കൂട്ടുചേർന്ന് മൂന്നാം മുന്നണി രൂപവത്കരിച്ച ആർഎൽഎസ്പിക്കു തിരിച്ചടിയായി ഉപേന്ദ്ര കുശ്വാഹയുടെ ഉറ്റ അനുയായിയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി മാധവ് ആനന്ദ് പാർട്ടി വിട്ടു.
ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയതാണ് ആർഎൽഎസ്പി വിടാൻ ആനന്ദ് പറയുന്ന കാരണം. ആർഎൽഎസ്പിയുടെ മുഖ്യ വക്താവാണ് മാധവ് ആനന്ദ്.