മാനഭംഗക്കേസ്: അനുരാഗ് കശ്യപിനെ ഇന്നു പോലീസ് ചോദ്യം ചെയ്യും
Thursday, October 1, 2020 12:40 AM IST
മും​​ബൈ: ന​​ടി പാ​​യ​​ൽ ഘോ​​ഷി​​നെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്ന കേ​​സി​​ൽ ബോ​​ളി​​വു​​ഡ് സം​​വി​​ധാ​​യ​​ക​​ൻ അ​​നു​​രാ​​ഗ് ക​​ശ്യ​​പി​​നെ ഇ​​ന്നു മും​​ബൈ പോ​​ലീ​​സ് ചോ​​ദ്യം​​ചെ​​യ്യും. ഇ​​ന്നു വെ​​ർ​​സോ​​വ സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​കാ​​നാ​​ണ് ക​​ശ്യ​​പി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

2013ൽ ​​ത​​ന്നെ ക​​ശ്യ​​പ് മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണു പാ​​യ​​ൽ ഘോ​​ഷി​​ന്‍റെ പ​​രാ​​തി. സെ​​പ്റ്റം​​ബ​​ർ 22നാ​​ണ് ക​​ശ്യ​​പി​​നെ​​തി​​രെ കേ​​സെ​​ടു​​ത്ത​​ത്. ചൊ​​വ്വാ​​ഴ്ച പാ​​യ​​ൽ ഘോ​​ഷും കേ​​ന്ദ്ര​​മ​​ന്ത്രി രാം​​ദാ​​സ് അ​​ഠാ​​വ​​ലെ​​യും മ​​ഹാ​​രാ​​ഷ്‌​​ട്ര ഗ​​വ​​ർ​​ണ​​ർ ബി.​​എ​​സ്. കോ​​ഷി​​യാ​​രി​​യെ സ​​ന്ദ​​ർ​​ശി​​ച്ച് ക​​ശ്യ​​പി​​നെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.