സ്ത്രീധന തർക്കം: ഭാര്യയെ വെടിവച്ചു കൊന്നു
Monday, October 19, 2020 12:37 AM IST
മുസാഫർനഗർ: കൂടുതൽ സ്ത്രീധനത്തുകയ്ക്കുവേണ്ടി കലഹ മുണ്ടാക്കിയ യുവാവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഖതൗലി ടൗൺ സ്വദേശി ഫിറോസിനെ പോലീസ് പിടികൂടി. ഖുശ്നുമ(38)ആണു കൊല്ലപ്പെട്ടത്. പത്തുവർഷം മുന്പ് വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളുണ്ട്.
ബുധാന ഗ്രാമത്തിൽ മദ്യപാനം ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയതു ശനിയാഴ്ചയാണ്. മാതാപിതാക്കളെ അറിയിക്കാതെ മുപ്പതുകാരിയുടെ മൃതദേഹം അടക്കം ചെയ്ത സംഭവത്തിൽ ദേവേന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.