പുൽവാമയിൽ ഭീകരാക്രമണം; സിആർപിഎഫ് ജവാനു പരിക്ക്
Monday, October 19, 2020 12:45 AM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ സിആർപിഎഫ് എഎസ്ഐക്കും നാട്ടുകാരനും പരിക്കേറ്റു. ത്രാൽ സുമോ സ്റ്റാൻഡിനു സമീപം സിആർപിഎഫ് സംഘത്തിനു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സ്ഫോടനത്തിൽ എഎസ്ഐ അസിം അലിക്കും നാട്ടുകാരനായ മെഹ്രാജുദീൻ ഷേക്കിനും പരിക്കേറ്റു. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ ഉൗർജിതമാക്കി.