കോവിഡ് മൂലം വൈകി, സിഎഎ ഉടൻ നടപ്പാക്കുമെന്നു ജെ.പി. നഡ്ഡ
Tuesday, October 20, 2020 1:15 AM IST
സിലിഗുഡി(ബംഗാൾ): പൗരത്വനിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്നു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. കോവിഡ് മഹാമാരിമൂലമാണു സിഎഎ നടപ്പാക്കാൻ വൈകിയതെന്ന് നഡ്ഡ വടക്കൻ ബംഗാളിൽ പറഞ്ഞു.
2021ൽ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നു നഡ്ഡ അവകാശപ്പെട്ടു. ഒരു ദിവസത്തെ സന്ദർശനത്തിനു ബംഗാളിലെത്തിയതായിരുന്നു അദ്ദേഹം.