മഹാരാഷ്ട്രയിൽ ലൗ ജിഹാദ് കേസ് വർധിക്കുന്നു: ദേശീയ വനിതാ കമ്മീഷൻ
Wednesday, October 21, 2020 12:28 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ലൗ ജിഹാദ് കേസുകൾ വർധിക്കുന്നുവെന്നു ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ. ഇക്കാര്യം ഉൾപ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി രേഖ ശർമ ചർച്ച ചെയ്തു. മഹാരാഷ്ട്ര വനിതാ കമ്മീഷനു സ്ഥിരം അധ്യക്ഷയെ നിയമിക്കണമെന്ന് രേഖ ശർമ ആവശ്യപ്പെട്ടു.