കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം 26,000 വോളന്റിയർമാരിൽ
Saturday, October 24, 2020 1:03 AM IST
ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുക 26,000 വോളന്റിയർമാരിൽ. ഇന്ത്യയിലെ 25 കേന്ദ്രങ്ങളിലാണു മൂന്നാം ഘട്ട പരീക്ഷണം. ഇതിനായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചു. ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) എന്നിവയുടെ സഹകരണത്തോടെയാണു ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്.