നീരവ് മോദിക്ക് ഏഴാം തവണയും ജാമ്യം നിഷേധിച്ചു
Tuesday, October 27, 2020 12:37 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ 13,000 കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തിയശേഷം രാജ്യംവിട്ട നീരവ് മോദിക്ക് ലണ്ടൻ കോടതി ഏഴാം തവണയും ജാമ്യം നിഷേധിച്ചു. 2019 മാർച്ച് 19നാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ലണ്ടനിൽ അറസ്റ്റിലായത്. വെസ്റ്റ്മിൻസ്റ്റർ കോടതി നാലു തവണയും ലണ്ടൻ ഹൈക്കോടതി രണ്ടു തവണയും മുന്പ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.