കൽക്കരി അഴിമതി: മുൻ കേന്ദ്രമന്ത്രിക്ക് മൂന്നു വർഷം തടവ്
Tuesday, October 27, 2020 12:38 AM IST
ന്യൂഡൽഹി: ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതിൽ അഴിമതി നടത്തിയ കേസിൽ മുൻ കേന്ദ്ര സഹമന്ത്രി ദിലീപ് റായിക്ക് മൂന്നു വർഷം തടവ്. കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേർക്കു കൂടി മൂന്നു വർഷം തടവും പത്തു ലക്ഷം രൂപ പിഴയും പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പ്രസാർ വിധിച്ചു.
അടൽബിഹാരി വാജ്പേയ് സർക്കാരിൽ കൽക്കരി വകുപ്പ് സഹമന്ത്രി ആയിരുന്നു ദിലീപ് റായ്. കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നു സിബിഐക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.