കേശുഭായ് പട്ടേൽ അന്തരിച്ചു
Friday, October 30, 2020 12:41 AM IST
അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേൽ(92) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. ഈയിടെ കോവിഡ് ബാധിച്ചിരുന്ന അദ്ദേഹം രോഗമുക്തി നേടിയിരുന്നു. 1995ലാണ് കേശുഭായ് പട്ടേൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇദ്ദേഹം1998-2001 വരെ വീണ്ടും മുഖ്യമന്ത്രിയായി.
കേശുഭായ് പട്ടേലിന്റെ പിൻഗാമിയായാണു നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഗുജറാത്തിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവാണു പട്ടേൽ. എന്നാൽ, നരേന്ദ്ര മോദി ബിജെപിയുടെ ഉന്നത നേതാവായതോടെ കേശുഭായ് പട്ടേൽ ബിജെപിയിൽ ഒതുക്കപ്പെട്ടു.
2012ൽ അദ്ദേഹം ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപവത്കരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ട കേശുഭായ് പട്ടേൽ 2014ൽ ബിജെപിയിൽ മടങ്ങിയെത്തി. 1928ൽ ജൂനഗഡിലാണു കേശുഭായ് പട്ടേലിന്റെ ജനനം.