അന്നു ടാണ്ഡൻ കോൺഗ്രസ് വിട്ടു
Friday, October 30, 2020 12:41 AM IST
ലക്നോ: ഉത്തർപ്രദേശിൽ സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അന്നു ടാണ്ഡൻ പാർട്ടി വിട്ടു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചുകൊടുത്തതായി അന്നു പറഞ്ഞു.
അതേസമയം, വിമതപ്രവർത്തനം നടത്തിയതിന് അന്നുവിനെ ആറു വർഷത്തേക്കു പുറത്താക്കുകയായിരുന്നുവെന്നു യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു.
നാളുകളായി പാർട്ടി പരിപാടികളിൽ അവർ പങ്കെടുക്കാറില്ലായിരുന്നു. അച്ചടക്കസമിതി ഇക്കാര്യം പരിശോധിച്ചിരുന്നു. ഇതേത്തുടർന്നാണു നടപടിയെന്നും ലല്ലു കൂട്ടിച്ചേർത്തു. ഉന്നാവോയിലെ ബംഗമാരു മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിനു നടക്കാനിരിക്കെയാണ് ടണ്ഡന്റെ രാജി എന്നതു ശ്രദ്ധേയമാണ്.