കമൽനാഥിനു താരപ്രചാരക പദവി നഷ്ടമായി
Saturday, October 31, 2020 2:06 AM IST
ന്യൂഡൽഹി: തുടർച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നുവെന്നാരോപിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ താരപ്രചാരക പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.
താര പ്രചാരക പദവി നഷ്ടമായതോടെ കമൽനാഥിന്റെ പ്രചാരണത്തിനുള്ള ചെലവ് അതത് മണ്ഡലത്തിൽ സ്ഥാനാർഥികളുടെ കണക്കിൽവരും.
താര പ്രചാരകനാണെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ കണക്കി ലാണു ചെലവുവരുക.