ബിനീഷിനെ കാണാനാവാതെ ബിനോയി മടങ്ങി
Saturday, October 31, 2020 2:33 AM IST
ബംഗളുരൂ: കസ്റ്റഡിയിൽ കഴിയുന്ന ബിനീഷിനെ കാണാൻ ഇന്നലെ സഹോദരൻ ബിനോയി കോടിയേരി അഭിഭാഷകർക്കൊപ്പം എത്തിയെങ്കിലും കൂടിക്കാഴ്ച അനുവദിച്ചില്ല. അരമണിക്കൂർ കാത്തുനിന്നിട്ടും അധികൃതർ സമ്മതിക്കാത്തതിനെത്തുടർന്ന് അഭിഭാഷകരും ഇഡി അധികൃതരുമായി വാക്കുതർക്കമുണ്ടായി.
തുടർന്ന് ഇഡി ലോക്കൽ പോലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ ബിനീഷിനെ കാണാതെ ബിനോയിക്കും അഭിഭാഷകർക്കും മടങ്ങേണ്ടിവന്നു. ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്നായിരുന്നു ഇഡിയുടെ നിലപാട്.