ഓണ്‍ലൈൻ റമ്മി: പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു
Sunday, November 1, 2020 12:33 AM IST
കോയന്പത്തൂർ: ഓണ്‍ലൈനിൽ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. സീർനായ്ക്കൻ പാളയം മദൻ കുമാറാണ് (28) മരിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ മദൻകുമാർ ലോക്ക് ഡൗണ്‍ സമയത്ത് ഓണ്‍ലൈനിൽ റമ്മി കളിച്ചിരുന്നു.
തുടക്കത്തിൽ പണം ലഭിച്ചതിനെ തുടർന്നു വീണ്ടും കളിച്ച മദൻകുമാറിന് പിന്നീട് വൻതോതിൽ പണം നഷ്ടമായി. ഇതേതുടർന്ന് സാന്പത്തിക പ്രതിസന്ധിയിലായ യുവാവ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആർ.എസ്.പുരം പോലീസ് അന്വേഷണം തുടങ്ങി.