ഡൽഹിയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ 2000 രൂപ
ഡൽഹിയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ 2000 രൂപ
Friday, November 20, 2020 12:22 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മാ​ര​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ പ്ര​തി​രോ​ധ​ത്തി​നാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ. മാ​സ്ക് വെ​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രി​ൽ നി​ന്ന് 2000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തേ ഇ​ത് 500 രൂ​പ​യാ​യി​രു​ന്നു. അ​തി​നി​ടെ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്നതായി ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കോ​വി​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ആ​ദ്യം 500 രൂ​പ പി​ഴ​യും പി​ന്നീ​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​യി​രം രൂ​പ പി​ഴ​യും ഈ​ടാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.


ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ​യും കോ​വി​ഡ് ഭീ​തി​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് ഡ​ൽ​ഹി ജ​ന​ത. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സാ​മു​ദാ​യി​ക, സാ​മൂ​ഹി​ക, രാ​ഷ്‌ട്രീയ സം​ഘ​ട​ന​ക​ൾ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ അ​ഭ്യ​ർ​ഥി​ച്ചു. അ​ഭി​പ്രാ​യവ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളും ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.