രാഹുലിനും മൻമോഹനുമെതിരെ പരാമർശം: ഒബാമയ്ക്കെതിരെ ഉത്തർപ്രദേശിൽ കേസ്
രാഹുലിനും മൻമോഹനുമെതിരെ പരാമർശം: ഒബാമയ്ക്കെതിരെ ഉത്തർപ്രദേശിൽ കേസ്
Friday, November 20, 2020 12:22 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യ്ക്കെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കേ​സ്. ഒ​ബാ​മ​യു​ടെ പു​തി​യ പു​സ്ത​ക​മാ​യ "ദ ​പ്രോ​മി​സ്ഡ് ലാ​ൻ​ഡ്’ എ​ന്ന പു​സ്ത​ക​ത്തി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ എ​ഫ്ഐ​ആ​ർ ഇ​ട​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​പി​യി​ലെ പ്ര​താ​പ്ഗ​ഢി​ലു​ള്ള അ​ഭി​ഭാ​ഷ​ക​നാ​യ ഗ്യാ​ൻ പ്ര​കാ​ശ് ശു​ക്ല​യാ​ണ് കേ​സ് ന​ൽ​കി​യ​ത്. ഓ​ൾ ഇ​ന്ത്യ റൂ​റ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​ണ് ഗ്യാ​ൻ പ്ര​കാ​ശ്.

ലാ​ൽ​ഗ​ഞ്ച്് സി​വി​ൽ കോ​ട​തി​യി​ലാ​ണ് ഒ​ബാ​മ​യ്ക്കെ​തി​രെ ഗ്യാ​ൻ പ്ര​കാ​ശ് സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ യു​എ​സ് എം​ബ​സി​ക്കുമു​ന്നി​ൽ നി​രാ​ഹാ​രസ​മ​രം ന​ട​ത്തു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു.


രാ​ഹു​ലി​നെയും മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും പു​സ്ത​ക​ത്തി​ൽ അ​പ​മാ​നി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നു നേ​രേ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കരു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഒ​ബാ​മ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത നേ​താ​വാ​ണ് രാ​ഹു​ൽ എ​ന്നാ​യി​രു​ന്നു പു​സ്ത​ക​ത്തി​ൽ ഒ​ബാ​മ​യു​ടെ പ​രാ​മ​ർ​ശം.

അ​ധ്യാ​പ​ക​ന്‍റെ മ​തി​പ്പ് നേ​ടാ​ൻ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യ​ത്തോ​ട് അ​ഭി​രു​ചി​യോ അ​ഭി​നി​വേ​ശ​മോ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​യെ​പ്പോ​ലെ​യാ​ണ് രാ​ഹു​ലെ​ന്നും ഒ​ബാ​മ പ​റ​ഞ്ഞി​രു​ന്നു. നി​ർ​വി​കാ​ര​മാ​യ ധ​ർ​മ​നി​ഷ്ഠ​യു​ള്ള നേ​താ​വെ​ന്നാ​ണു മ​ൻ​മോ​ഹ​നെ ഒ​ബാ​മ വി​ശേ​ഷി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.