മെഡിക്കൽ കോളജ് വിദ്യാർത്ഥിഹോസ്റ്റലിൽ മരിച്ചനിലയിൽ
Saturday, November 21, 2020 12:43 AM IST
കോയന്പത്തൂർ: മെഡിസിൻ വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവണ്ണാമലൈ രാമജയം മകൻ നവീൻകുമാർ (22) ആണ് മരിച്ചത്.
ഒത്തക്കൽ മണ്ഡപം കർപ്പകം മെഡിക്കൽ കോളജിലെ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിയായ നവീൻകുമാറിനെ രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോണ് എടുക്കാത്തതിനെതുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ മുറിതുറന്നു നോക്കിയപ്പോൾ നവീൻകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ചെട്ടിപ്പാളയം പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. മരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.