കർണാടകയിൽ ഗോവധവും ലൗ ജിഹാദും ഉടൻ നിരോധിക്കുമെന്നു ബിജെപി
Saturday, November 21, 2020 12:43 AM IST
ബംഗളൂരു: കർണാടകയിൽ ലൗ ജിഹാദ്, ഗോവധം എന്നിവയുടെ നിരോധനം ഉടൻ നടപ്പാക്കുമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതിനായി നിയമം പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ കർണാടക മന്ത്രിയായ രവി മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്.