നിയമസഭാ തെരഞ്ഞടുപ്പ്; ഡിഎംകെയുടെ പ്രചാരണത്തിനു തുടക്കമായി
Saturday, November 21, 2020 12:43 AM IST
നാഗപട്ടണം: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡിഎംകെയുടെ 75 ദിന പ്രചാരണത്തിനു തുടക്കമായി. ഡിഎംകെ യൂത്ത് വിംഗ് നേതാവ് ഉദയനിധി സ്റ്റാലിനാണു പ്രചാരണം നയിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നാരോപിച്ച് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തതു വൻ പ്രതിഷേധത്തിനു വഴിതെളിച്ചു. പിന്നീട് ഉദയനിധിയെ വിട്ടയച്ചു. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനാണ് ഉദയനിധി.