അന്തരീക്ഷ മലിനീകരണം: സോണിയ ഗാന്ധി ഗോവയിലേക്കു മാറി
Saturday, November 21, 2020 1:19 AM IST
ന്യൂഡൽഹി: അനാരോഗ്യം കണക്കിലെടുത്ത്, അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽനിന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗോവയിലേക്ക് മാറി. നെഞ്ചിലെ അണുബാധ രൂക്ഷമായതിനെത്തുടർന്നു ഡോക്ടർമാരുടെ വിദഗ്ധ ഉപദേശപ്രകാരമാണ് സോണിയ ഡൽഹി വിട്ടത്. രാഹുലോ പ്രിയങ്കയോ സോണിയ്ക്കൊപ്പമുണ്ടാകും.
ഓഗസ്റ്റിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം സോണിയയുടെ ആരോഗ്യനില അത്ര മെച്ചപ്പെട്ടില്ല.
സെപ്റ്റംബറിൽ പതിവ് വൈദ്യപരിശോധനയ്ക്കായി അവർ അമേരിക്കയിലേക്കു പോയിരുന്നു.