ആശ്രിത നിയമനം: പിതാവിനെ മകൻ കൊലപ്പെടുത്തി
Monday, November 23, 2020 12:07 AM IST
രാംഗഢ്(ജാർഖണ്ഡ്): സെൻട്രൽ കോൾ ഫീഡ്സ് ലിമിറ്റഡിൽ (സിസിഎൽ) സുരക്ഷാ ഗാർഡായിരുന്ന അച്ഛനെ അതേസ്ഥാപനത്തിൽ ജോലി ലഭിക്കാൻ മകൻ കഴുത്തറത്തു കൊലപ്പെടുത്തി. ബർക്കകാന സിസിഎൽ സെൻട്രൽ വർക്ക്ഷോപ്പിലെ സുരക്ഷാ ഗാർഡായിരുന്ന കൃഷ്ണ റാം(55)ആണു കൊല്ലപ്പെട്ടത്.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കൃഷ്ണറാമിന്റെ 35 കാരനായ ഇളയമകനെ പോലീസ് അറസ്റ്റ് ചെയ്തു.
സർവീസിലിരിക്കെ മരിക്കുന്ന ആളുടെ കുടുംബാംഗത്തിനു ജോലി നല്കണമെന്നു കന്പനി വ്യവസ്ഥയുണ്ട്. കൊലപാതകത്തിനുപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.