ന്യൂനമർദം ചുഴലിക്കാറ്റായി; 25ന് തമിഴ്നാട് തീരത്തേക്ക്
Monday, November 23, 2020 12:07 AM IST
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം തമിഴ്നാടിന്റെ തീരത്തെത്തുന്പോൾ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഹാബലിപുരത്തും പുതുച്ചേരിയിലെ കാരയ്ക്കലിലും നവംബർ 25നു ചുഴലിക്കാറ്റ് വീശിയടിക്കും. തീരത്തോടടുക്കുന്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്ററായിരിക്കും. 24നും 25നും തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പു നല്കി.