നേതാക്കൾ പഞ്ചനക്ഷത്ര സംസ്കാരം ഉപേക്ഷിക്കണം: ഗുലാം നബി
Monday, November 23, 2020 12:07 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്തെങ്കിലും കോൺഗ്രസ് നേതാക്കൾ പഞ്ചനക്ഷത്ര സംസ്കാരം ഉപേക്ഷിക്കണമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സംഘടനയിൽ അടിമുടി അഴിച്ചുപണി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ആസാദിന്റെ വിമർശനം.
ബ്ലോക്ക്, ജില്ലാ തലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിശ്ചയിക്കണമെന്ന് ആസാദ് ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളും ജനങ്ങളും തമ്മിലുള്ള ബന്ധം നിരന്തര പ്രക്രിയയാണെന്നും തെരഞ്ഞെടുപ്പുകാലത്തു മാത്രമല്ല അതു വേണ്ടതെന്നും ആസാദ് കൂട്ടിച്ചേർത്തു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണു ഗുലാം നബി ആസാദ്.