ചലച്ചിത്ര നടി വിജയശാന്തി ബിജെപിയിലേക്ക്
Tuesday, November 24, 2020 12:34 AM IST
ഹൈദരാബാദ്: പ്രശസ്ത നടിയും കോൺഗ്രസ് നേതാവുമായ വിജയശാന്തി ഉടൻ ബിജെപിയിൽ ചേരും.
മുൻ ലോക്സഭാംഗമായ വിജയശാന്തി ഏതാനും മാസങ്ങളായി കോൺഗ്രസിൽ സജീവമായിരുന്നില്ല. ബിജെപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ആളാണു വിജയശാന്തി. പിന്നീട് ടിആർസിലെത്തിയ ഇവർ 2014ൽ കോൺഗ്രസിൽ ചേർന്നു. പ്രശസ്ത നടി ഖുശ്ബു ഈയിടെയാണു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.