മഹാത്മഗാന്ധിയുടെ പേരക്കുട്ടി സതീഷ് ധുപേലിയ കോവിഡ് ബാധിച്ചു മരിച്ചു
Tuesday, November 24, 2020 12:34 AM IST
ന്യൂഡൽഹി: മഹാത്മഗാന്ധിയുടെ പേരക്കുട്ടി സതീഷ് ധുപേലിയ(66) കോവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയിൽ മരിച്ചു. സംസ്കാരം നടത്തി. ഗാന്ധിജിയുടെ രണ്ടാമത്തെ മകൻ മണിലാലിന്റെ മകൾ സീതയുടെ മകനാണ് സതീഷ്.
ന്യൂമോണിയയെത്തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ആശുപത്രിയിൽവച്ചായിരുന്നു കോവിഡ് ബാധിച്ചത്.
ഹൃദയാഘാതത്തെത്തുടർന്നു ഞായറാഴ്ചയായിരുന്നു മരണമെന്നു സഹോദരി ഉമ പറഞ്ഞു. ഗാന്ധിജി ആരംഭിച്ച ഫീനിക്സ് സെറ്റിൽമെന്റ് ഫാമിന്റെ ട്രസ്റ്റിയായിരുന്നു സതീഷ്. ഇള ഗാന്ധി സ്ഥാപിച്ച ഗാന്ധി ഡെവലപ്മെന്റ് ട്രസ്റ്റിലും സതീഷ് സജീവമായി പ്രവർത്തിച്ചിരുന്നു.