മാധ്യമ പ്രവർത്തകന്റെ അറസ്റ്റ്: ജുഡീഷൽ അന്വേഷണം വേണമെന്ന് പത്രപ്രവർത്തക യൂണിയൻ
Wednesday, December 2, 2020 12:06 AM IST
ന്യൂഡൽഹി: ഹത്രാസിലെ കൂട്ടമാനഭംഗ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.
മുപ്പത് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിനു മറുപടിയായാണ് കെയുഡബ്ല്യുജെ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കും.