ഊർമിള മതോന്ദ്കർ ശിവസേനയിൽ
Wednesday, December 2, 2020 12:06 AM IST
മുംബൈ: ബോളിവുഡ് നടി ഊർമിള മതോന്ദ്കർ ഇന്നലെ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽവച്ചായിരുന്നു ഊർമിള ശിവസേന അംഗത്വം സ്വീകരിച്ചത്.
ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഗവർണറുടെ ക്വോട്ടയിൽനിന്ന് ഊർമിളയെ നാമനിർദേശം ചെയ്യാൻ ശിവസേന നിർദേശിച്ചിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഊർമിള പരാജയപ്പെട്ടിരുന്നു. തുടർന്ന് 2019 സെപ്റ്റംബറിൽ ഇവർ കോൺഗ്രസ് വിട്ടു.